സ്ഥാനാര്‍ത്ഥി ആക്കാത്തതിൽ പ്രതിഷേധം : മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടു പോയി

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥാനാര്‍ത്ഥി ആക്കാത്തതിൽ പ്രതിഷേധം : മഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടു പോയി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി. മഹാരാഷ്ട്രയിലെ സില്ലോദ് എം.എല്‍.എയായ അബ്ദുള്‍ സത്താറാണ് സെന്‍ട്രല്‍ മഹാരാഷ്ട്രയിലെ പ്രാദേശിക പാര്‍ട്ടി ഓഫീസില്‍ നിന്നും പ്രതിഷേധ സൂചകമായി കസേരകള്‍ എടുത്തുകൊണ്ടു പോയത്.

സീറ്റ് വിഭജനത്തില്‍ ഷാഗഞ്ചിലെ ഗാന്ധി ഭവനില്‍ കോണ്‍ഗ്രസിന്റേയും സഖ്യകക്ഷിയിയ എന്‍.സി.പിയുടേയും സംയുക്ത യോഗം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് സത്താര്‍ കസേരകള്‍ എടുത്തുകൊണ്ടുപോയത്. തന്‍ എടുത്ത കസേരകളെല്ലാം തന്റേതാണെന്നും പാര്‍ട്ടി വിടുകയാണെന്നും സത്താര്‍ പ്രതികരിച്ചു.

0Shares