ചണ്ഡീഗഡ്: ജയില്‍ കെട്ടിടത്തിനുള്ളില്‍ യുവതിക്കൊപ്പം നൃത്തം ചെയ്ത ജയില്‍ വാര്‍ഡന് സസ്പെന്‍ഷന്‍. സത്വാന്‍ സിംഗ് എന്ന വാര്‍ഡനാണ് സംഭവത്തില്‍ സസ്പെന്‍ഷന്‍ ലഭിച്ചത്. ഹരിയാനയിലെ ജിന്ദ് ജയിലിലാണ് സംഭവം.

ഹോളി ആഘോഷത്തോടനുബന്ധിച്ചായിരുന്നു വാര്‍ഡന്റെ ഡാന്‍സ്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡനെതിരേ നടപടിയുണ്ടായത്. ഡ്യൂട്ടിയൂണിഫോമില്‍ നൃത്തമാടുന്ന വാര്‍ഡനെയും മറ്റു ജയില്‍ ഉദ്യോഗസ്ഥരെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നൃത്തം ചെയ്യുന്ന യുവതിക്കുമേല്‍ ഉദ്യോഗസ്ഥര്‍ കറന്‍സികള്‍ വാരിയെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.youtube.com/watch?v=CiVy5TMov58