
സ്ത്രീ പ്രാധാന്യമുള്ള ഒരു പ്രമേയമാണ് ഗൗതം വാസുദേവ് മേനോന്‍ അടുത്തതായി ഒരുക്കുന്ന ചിത്രം. ഗോവിന്ദ് നിഹാലനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ അനുഷ്‌ക ഷെട്ടിയാകും നായിക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തവര്‍ഷമായിരിക്കും ചിത്രം തുടങ്ങുക.

അനുഷ്‌ക ഷെട്ടിയെ നായികയാക്കി ഹെമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന നിശബ്ദമാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള പുതിയ സിനിമ. മാധവന്‍ ആണ് ചിത്രത്തിലെ നായകന്‍. നിശബ്ദം തെലുങ്ക്, തമിഴ്, മലയാളാം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിട്ടാണ് ചിത്രീകരിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.
