സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലിലെത്തി; മലപ്പുറത്ത് യുവാവിനെ മോഷ്ടാവെന്നാരോപിച്ച് മർദ്ദിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലിലെത്തി; മലപ്പുറത്ത് യുവാവിനെ മോഷ്ടാവെന്നാരോപിച്ച് മർദ്ദിച്ചു

പെരിന്തല്‍മണ്ണ: സ്ത്രീ വേഷം ധരിച്ചുകൊണ്ട് വിവാഹപ്പന്തലിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖ് പറയുന്നത്.

പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചുരിദാര്‍ ധരിച്ചെത്തിയ ഷഫീഖിനെ വിവാഹത്തിനെത്തിയവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പരുക്കേറ്റ യുവാവ് നിലവില്‍ പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

0Shares