റാഞ്ചി: സ്ത്രീധനത്തിനെതിരെയുള്ള പ്രചാരണം നടത്തി മാതൃകയായി ഇന്ത്യയിലെ ഒരു ഗ്രാമം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 25,000ത്തേളം സ്ത്രീകളാണ് സ്ത്രീധനത്തിന്റെ പേരില്‍ ബലിയാടായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. നൂറുകണക്കിന് മുസ്ലീം കുടുംബങ്ങളാണ് സ്ത്രീധനത്തിനെതിരെ പ്രചാരണവുമായി മുന്നോട്ട് വന്നത്.

ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ മുസ്ലിം കുടുംബങ്ങളാണ് സ്ത്രീധനത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇറങ്ങിയത്. ഹാജി മുംതാജ് അലി എന്ന ഗ്രാമ പ്രമുഖന്‍ തങ്ങളുടെ മകന് ലഭിച്ച സ്ത്രീധനം മടക്കിനല്‍കിയാണ് പ്രചാരണത്തിന് ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയ്ക്ക് 800ഓളം കുടുംബങ്ങള്‍ സ്ത്രീധനം വാങ്ങിയെന്ന് പരസ്യമായി അറിയിക്കുകയും തുക മടക്കിനല്‍കുകയും ചെയ്തു.