സ്ത്രീധനം ഇല്ലാതാക്കാന്‍ സംസ്ഥാന സർക്കാര്‍ പദ്ധതി; ഗുഡ് വിൽ അംബാസഡറായി നടൻ ടൊവിനോ

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീധനം ഇല്ലാതാക്കാന്‍ സംസ്ഥാന സർക്കാര്‍ പദ്ധതി; ഗുഡ് വിൽ അംബാസഡറായി നടൻ ടൊവിനോ

സ്ത്രീധനവിരുദ്ധ പോരാട്ടവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് സ്ത്രീധനം ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന്‍റെ ഗുഡ് വിൽ അംബാസഡറായി നടൻ ടൊവിനോ തോമസിനെ നിയമിച്ചു. സ്ത്രീധന നിരോധന നിയമം 1961ലാണ് നിലവിൽ വന്നത്. എന്നാൽ, ഇക്കാലത്തും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ലെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു.


യുവജനങ്ങൾക്ക് ഇടയിൽ ബോധവൽക്കരണം നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നടൻ ടൊവിനോയെ ഗുഡ് വിൽ അംബാസഡറായി നിയമിച്ചത്. ഈ മാസം 26ന് വനിതാ, ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കും. സംസ്ഥാനത്ത് അടുത്ത അഞ്ചു വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

0Shares