സ്ത്രീത്വത്തെ അപമാനിച്ച തരികിട സാബുവിനെ അറസ്റ്റുചെയ്യണം; സന്തോഷ് പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീത്വത്തെ അപമാനിച്ച തരികിട സാബുവിനെ അറസ്റ്റുചെയ്യണം; സന്തോഷ് പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

തിരുവനന്തപുരം: കണ്ണൂരിലെ ബി.ജെ.പി , യുവമോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിനെ ഫേസ് ബുക്കിലൂടെ അപമാനിച്ചതിന് പ്രതിഷേധം കത്തിപ്പടരുകയാണ്. യുവമോര്‍ച്ച, ബിജെപി , ഹിന്ദു ഐക്യവേദി തുടങ്ങി സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ ബി.ജെ.പി അണികളും സാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ രോഷാകുലരാണ്. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ബിഗ് ബോസ് ഷോയ്ക്കെതിരെ രംഗത്തെത്തി.
ഇത്തരം ഒരു ക്രിമിനലിനെ എത്രയും വേഗം ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ത്രീത്വത്തെ അപമാനിച്ച സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നും സന്തോഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
‘സ്ത്രീത്വത്തെ അപമാനിച്ച ഈ നാറിയെ ഉടനെ പോലീസ് അറസ്റ്റ് ചെയ്യുമെന്നു കരുതാം…ഇതു പോലൊരു വ്യക്തിയെ ഏഷ്യാനെറ്റ് ചാനല്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനൊന്നും പാടില്ലായിരുന്നു…അവരുടനെ തെറ്റു തിരുത്തും എന്നു കരുതാം…’

0Shares