സ്ത്രീക്കെതിരെ എന്തും ചെയ്യാം, പറയാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറച്ച് പേര്‍ക്കുണ്ട്. മന്ത്രി അവരിലൊരാളാകുന്നു- മഞ്ജുവാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീക്കെതിരെ എന്തും ചെയ്യാം, പറയാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറച്ച് പേര്‍ക്കുണ്ട്. മന്ത്രി  അവരിലൊരാളാകുന്നു- മഞ്ജുവാര്യര്‍

കൊച്ചി: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപഹസിക്കുന്ന തരത്തിലുള്ള വൈദ്യുത മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മഞ്ജുവാര്യര്‍. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷ സമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്.

ഉത്തരവാദിത്വമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളെയുമാണ്… എന്നാണ് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

0Shares