സ്ത്രീകള്‍ക്ക് സുരക്ഷയേകാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുകളുമായി ഗവേഷകര്‍; ബലമായി വസ്ത്രം ഊരിയാലോ ബോധം നഷ്ടമായാലോ സ്റ്റിക്കറിലെ ജി. പി. എസ് വഴി 5 മൊബൈല്‍ നമ്പരുകളിലേക്ക് അപകട കാള്‍ പോകും

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്ക് സുരക്ഷയേകാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുകളുമായി ഗവേഷകര്‍; ബലമായി വസ്ത്രം ഊരിയാലോ ബോധം നഷ്ടമായാലോ സ്റ്റിക്കറിലെ ജി. പി. എസ് വഴി 5 മൊബൈല്‍ നമ്പരുകളിലേക്ക് അപകട കാള്‍ പോകും


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍/ഹെല്‍പ്പലൈന്‍ നമ്പരുകളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീപീഡനങ്ങള്‍ക്ക് കുറവൊന്നും നാട്ടില്‍ വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഇവര്‍ കണ്ടുപിടിച്ച ഉപകരണം’ സ്മാര്‍ട്ട് സ്റ്റിക്കര്‍’ എന്ന് പേരിട്ടിട്ടുള്ള ഒരു സ്റ്റിക്കര്‍ ആണ്. ഇതില്‍ ജി. പി. എസ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ആണ് ഉള്ളത്. നാം ധരിക്കുന്ന വസ്ത്രത്തില്‍ എവിടെയെങ്കിലും സ്മാര്‍ട്ട് സ്റ്റിക്കര്‍ ഒട്ടിച്ചുവയ്ക്കുക. ഇത് ധരിക്കുന്നയാളുടെ ഫോണുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാം. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഉടനടി ഉപയോഗിക്കുന്നയാളിന്റെ ഫോണിലേക്കും അവിടെനിന്ന് അഞ്ചു നമ്പരുകളിലേക്കും അപായസൂചന നല്‍കും.

വസ്ത്രം ആരെങ്കിലും ബലമായി അഴിക്കുക, ബലം പ്രയോഗിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഈ ഉപകരണം പ്രവര്‍ത്തിക്കും. പീഡനം നടക്കുന്ന സമയത്തു തന്നെ അത് കണ്ടെത്തി തടയാന്‍ ഈ സ്റ്റിക്കറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. നാലു പാളികളായിട്ടാണു സ്റ്റിക്കറിന്റെ നിര്‍മാണം. ആക്ടീവ്, പാസീവ് മോഡുകളില്‍ പ്രവര്‍ത്തിക്കും. ആക്ടീവ് മോഡ് എന്നു പറയുന്നത് ഇര അബോധാവസ്ഥയിലാകുകയോ പ്രതിരോധിക്കാന്‍ കഴിയാതെ വരികയോ വിഷം പോലുള്ളവ ശരീരത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്നതാണ്. പാസീവ് മോഡ് എന്നത് ഉപയോഗിക്കുന്നയാള്‍ക്കു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയാണ്.

പരിശോധനയില്‍ ഈ രണ്ടു മോഡുകളും പ്രവര്‍ത്തനക്ഷമമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഏഴുപതോളം ആളുകളില്‍ ഈ സ്റ്റിക്കര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു. നാലു പാളികളായിട്ടാണു സ്റ്റിക്കറിന്റെ നിര്‍മാണം. ആക്ടീവ്, പാസീവ് മോഡുകളില്‍ പ്രവര്‍ത്തിക്കും. ആക്ടീവ് മോഡ് എന്നു പറയുന്നത് ഇര അബോധാവസ്ഥയിലാകുകയോ പ്രതിരോധിക്കാന്‍ കഴിയാതെ വരികയോ വിഷം പോലുള്ളവ ശരീരത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്നതാണ്. പാസീവ് മോഡ് എന്നത് ഉപയോഗിക്കുന്നയാള്‍ക്കു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥിതിയാണ്. പരിശോധനയില്‍ ഈ രണ്ടു മോഡുകളും പ്രവര്‍ത്തനക്ഷമമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഏഴുപതോളം ആളുകളില്‍ ഈ സ്റ്റിക്കര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു.

വീഡിയോ കാണാം:

0Shares