സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; പിറന്നാള്‍ ആഘോഷം വേണ്ടെന്ന തീരുമാനവുമായി സോണിയ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; പിറന്നാള്‍ ആഘോഷം വേണ്ടെന്ന തീരുമാനവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. നാളെയാണ് സോണിയയയുടെ 73-ാം പിറന്നാള്‍. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും ഡല്‍ഹിയിലെ തീപിടുത്തത്തില്‍ നിരവധി പേര്‍ മരിച്ചതിന്‍റെയും പശ്ചത്താലത്തിലാണ് സോണിയയുടെ ഈ തീരുമാനം.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ താന്‍ ഏറെ അസന്തുഷ്ടയാണെന്ന് മാധ്യമങ്ങളോട് സോണിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

0Shares