സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ കൈമാറി ചുളുവില്‍ കാശുണ്ടാക്കുന്ന റാക്കറ്റ് സജീവം.

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍  കൈമാറി ചുളുവില്‍ കാശുണ്ടാക്കുന്ന റാക്കറ്റ്  സജീവം.

ലക്നൗ: മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കടകളില്‍ എത്തുന്ന സ്ത്രീകളുടെ നമ്പറുകള്‍ അവരുടെ സൗന്ദര്യമനുസരിച്ച് 50 മുതല്‍ 500 രൂപ വരെ വില കൈപ്പറ്റി പുരുഷന്മാരെ അറിയിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന റാക്കറ്റ് ഉത്തര്‍ പ്രദേശില്‍ വ്യാപകം.റീചാര്‍ജ്ജ് ചെയ്യാന്‍ എത്തുന്ന സ്ത്രീകള്‍ അവരുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുന്ന പുസ്തകത്തില്‍ നിന്നും തിരഞ്ഞ് പിടിച്ച് ഇപ്രകാരം പലര്‍ക്കും കൈമാറി ചുളുവില്‍ പ്രതിഫലം പറ്റുന്ന സംഘം അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള പുതിയ സൂത്ര വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ത്രീകളെ ഫോണ്‍ വഴി ശല്യം ചെയ്യുന്നതായുള്ള പരാതികള്‍ ദിനംപ്രതി വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യ മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പോലീസ് അധികൃതര്‍ 1090 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ തുടങ്ങി അന്വേഷണം നടത്തിയപ്പോഴാണ് ‘നമ്പര്‍ വില്‍പന’യെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്ത് വന്നത്.

കടകളില്‍ നിന്നും ലഭിച്ച സ്ത്രീകളുടെ നമ്പറുകളിലൂടെ ഇത്തരത്തില്‍ ബന്ധപ്പെട്ട് അവരുമായി സൗഹൃദത്തിന് താല്‍പര്യമുണ്ടെന്ന് അറിയിക്കുന്നവരും സന്ദേശമയക്കുന്നവരും,നിരന്തരം വിളിക്കുന്നവരും വാട്സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുന്നവരും, ലൈംഗിക ചുവയോടെ സംസാരിക്കുന്നവരും ഉള്‍പ്പെടെ അസംഖ്യം ആളുകള്‍ ഇങ്ങനെ കാര്യസാധ്യം നടത്തി വരികയാണ്. ഇത്തരത്തില്‍ രാപ്പകല്‍ ഭേദമെന്യേ സ്ത്രീകളെ അലോസരപ്പെടുത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വയോധികര്‍ വരെയുണ്ടൈന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ‘രോഗി’കളെയും മൊബൈല്‍ കടക്കാരെയും പിടികൂടി ശിക്ഷാനടപടികള്‍ കൈകൊണ്ട് വരികയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

0Shares