
കേരളത്തിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകളും യുവാക്കളും പരിഗണനയിലുണ്ടാകുമെന്നും എന്നാല്‍ വിജയ സാധ്യത ആര്‍ക്കാണോ അവരെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ എം.പി.മാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ അഭിപ്രായങ്ങളും സ്വരൂപിക്കും. അതിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
