
ആലപ്പുഴ: സ്കൂൾ പരിസരത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി. മുഹമ്മ ഗവ. എല്‍.പി.സ്കൂളിൻ്റെ പരിസരത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുഹമ്മ പോലീസ് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.

തൊഴിലാളികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തികളാഴ്ച്ചയായിരുന്നു സംഭവം. വയനാട്ടില്‍ സ്കൂള്‍വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് എല്ലാ സ്കൂളുകളിലെയും പരിസരം ഉടൻ വൃത്തിയാക്കണമെന്നും കാടുകള്‍ വെട്ടിത്തെളിക്കണമെന്നും സർക്കാർ നിര്‍ദേശമുണ്ടായിരുന്നു.
