
മൂവാറ്റുപുഴയിൽ സ്കൂൾ അസംബ്ലിയിലേക്ക് അധ്യാപകന്‍റെ കാർ പാഞ്ഞു കയറി വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരുക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലാണ് സംഭവം. ഏഴ് കുട്ടികൾക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളെജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്ററുടെ കാറാണ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറിയത്. വാഹനം ഓടിച്ച ശ്രീകുമാർ വർമ്മയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
