
തലശേരി: സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുൻ പി.ടി.എ സെക്രട്ടറിക്ക് എതിരെ പോലീസിൽ പരാതി. കുട്ടികളുടേതടക്കമുള്ള വിഡീയോകൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. കണ്ണൂർ തലശേരി ഗോപാൽപേട്ട സ്വദേശിയായ ഇയാൾ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഇരുപതിലധികം വീഡിയോകൾ അയച്ചത്.

അറിയാതെ വന്നതാണെന്ന വിശദീകരണവും മാപ്പപേക്ഷയും നടത്തിയെങ്കിലും രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം പരാതി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം കേസെടുക്കുമെന്നുമാണ് തലശേരി പോലീസ് പറയുന്നത്. പരാതി നൽകിയെങ്കിലും ഇതിന്റെ തെളിവുകൾ ആരും നൽകിയിട്ടില്ലെന്നും പോലീസ് പറയുന്നു.
