
റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ യുവാവിന്‍റെ വേറിട്ട പ്രതിഷേധം.ഫോട്ടോഗ്രാഫര്‍ അനുലാല്‍ ആണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ‘പൂകുളം’ തീർത്താണ് പ്രതിഷേധം. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പനമ്പള്ളി നഗറില്‍ ഇന്നലെ വൈകീട്ടായിരുന്നു ഫോട്ടോഷൂട്ട്.
https://www.facebook.com/anulalfashionphotography/posts/1208663615988752
ചിത്രം അനു ലാൽ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. ‘ക്യാമറ കണ്ണുകളിലൂടെ എന്‍റെ പ്രതിഷേധം റോഡില്‍ പൂകുളം’ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എന്തായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതുകൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെതിരെ കേസെടുത്തിരുന്നു.
