ഇടുക്കി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി അടുത്തു ഒടുവില്‍ പ്രണയമായി. കാമുകനെ തേടിയിറങ്ങിയതോടെ യുവതി പോലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം സ്വദേശിയായ കാമുകനും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന യുവാവ് തള്ളിയതോടെയാണ് യുവതി വീടുവിട്ട് ഇറങ്ങുന്നത്. പ്രശ്നം പോലീസ് സ്റ്റേഷന് വരെ എത്തിയപ്പോള്‍ ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തി.
ആദ്യം യുവതി കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി. യുവാവ് ഏരൂര്‍ സ്റ്റേഷന് പരിധിയിലാണെന്നു മനസിലായതോടെ യുവതിയെ ഏരൂര്‍ പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് യുവതിയോട് അത്രവലിയ പ്രണയമൊന്നും ഇല്ലായിരുന്നു എന്നാണ് യുവാവ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ യുവതിയുടെ വീട്ടുകാരും സ്റ്റേഷനില്‍ എത്തി. ഇതോടെ വിഷയം ഇനി വീട്ടുകാര്‍ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലാണ് പോലീസ്.