ചെക്കോസ്ലോവാക്ക്യ: ഇന്ന് ലോകത്തെമ്പാടും സോഷ്യല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഇമോജികള്‍ക്ക് 382 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി റിപ്പോര്‍ട്ട്. 1980 മുതലാണ് ഇമോജികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നാണ് സ്ലോവാക്ക്യയിലെ നാഷണല്‍ ആര്‍ച്ചീവ്സിലുള്ള ക്യൂറേറ്റേഴ്സ് അവകാശപ്പെടുന്നത്. എഴുത്തിലൂടെയും മറ്റും തങ്ങളുടെ മാനസിക ഭാവം മറ്റുള്ളവരെ അറിയിക്കുന്നതിനാണ് ഇമോജികള്‍ ഉപയോഗിക്കുന്നത്.

17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജാന്‍ ലാഡിസ്ലെയ്ഡ്സ് എന്ന അഭിഭാഷകന്‍ ഇത് ഉപയോഗിച്ചതായാണ് ഇവരുടെ കണ്ടെത്തല്‍. അതേസമയം ഹാഷ് ടാഗും അന്ന് ഉപയോഗിച്ചിരുന്നതായും ഇവര്‍ അവകാശപ്പെടുന്നു.
