തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സോളാര്‍ കമ്മീഷനില്‍ സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ എട്ട് പേര്‍ക്കതിരെ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സമാനമായ പരാതി ഹൈക്കോടതി നേരത്തേ തള്ളിയ സാഹചര്യത്തില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.
