
മൊഗദിഷു: സൊമാലിയയിലെ ബാരാവെയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍. 5 പേര്‍ മരിച്ചു. സ്ഫോടനം നടന്ന സമയത്ത് സ്റ്റേഡിയത്തില്‍ നിറയെ ആളുകളായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ് ഏറ്റെടുത്തു. സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില്‍ പലപ്പോഴും അല്‍ ഷബാബിന്‍റെ ആക്രമണം രൂക്ഷമാണ്.
