
മൊഗാദിഷു : സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ഹോട്ടലിന് മുന്നില്‍ ട്രക്ക് ബോംബ് സ്ഫോടനം. ആക്രമണത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍കുകയും ചെയ്തു. മൊഗാദിഷുവിലെ ഒരു ഹോട്ടലിന് മുന്നിലൂടെ പോയ സ്ഫോടക വസ്തുക്കള്‍ നിറച്ച ലോറിയില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതുവരെ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായ സൂചന ലഭിച്ചിച്ചട്ടില്ലാ.മൊഗാദിഷുവിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്ന ഇവിടെ അക്രമികള്‍ ആദ്യം ഹോട്ടലിന് മുന്നിലേക്ക് ബോംബെറിയുകയായിരുന്നു. പിന്നാലെ ആയുധങ്ങളുമായെത്തിയ ഭീകരര്‍ ഹോട്ടലിന് നേരെ വെടിയുതിര്‍ക്കുകയും അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. 
തുടര്‍ന്ന് സുരക്ഷാ സേനയും ആക്രമികളും തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു, വന്‍ ശബ്ദത്തോടും പുകയോടും കൂടെയുണ്ടായ സ്ഫോടനത്തില്‍ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അല്‍ക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ അല്‍ ശബാബ് ഗ്രൂപ്പ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന മേഖലയാണിത്. എന്നാല്‍ ഇതുവരെ ഒരു തീവ്രവാദ സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
