സോണിയ ഇറ്റലിയിലെ ഡാന്‍സുകാരി; രാഹുല്‍ അച്ഛന്‍റെ മാതൃക പിന്തുടര്‍ന്ന് സപ്നയെ സ്വന്തമാക്കണം; സോണിയയും നടി സപ്‌നയെയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing സോണിയ ഇറ്റലിയിലെ ഡാന്‍സുകാരി; രാഹുല്‍ അച്ഛന്‍റെ മാതൃക പിന്തുടര്‍ന്ന് സപ്നയെ സ്വന്തമാക്കണം; സോണിയയും നടി സപ്‌നയെയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ

ലഖ്നൗ: കോണ്‍ഗ്രസില്‍ ചേര്‍ന്ന അഭിനയത്രി സപ്‌ന ചൗധരിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയേയും അധിക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ. യു.പി എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് അധിക്ഷേപ പ്രസംഗവുമായി രംഗത്തെത്തിയത്. സോണിയാ ഗാന്ധി ഇറ്റലിയിലെ ഡാന്‍സുകാരിയാണെന്നും അത് കൊണ്ടാണ് രാഹുല്‍ ഗാന്ധി സപ്നയെ പാര്‍ട്ടിയില്‍ ചേര്‍ത്തതെന്നുമായിരുന്നു ഇയാളുടെ പരാമര്‍ശം. അച്ഛന്‍റെ മാതൃക പിന്തുടര്‍ന്ന് മകന്‍ സപ്നയെ സ്വന്തമാക്കണമെന്നും തന്‍റെ കുടുംബത്തിന്‍റെ പാരമ്പര്യം സംരക്ഷിക്കണമെന്നും ഇയാള്‍ പറഞ്ഞു.

മോദിയെപോലെയുള്ള ഒരു നേതാവ് ഉള്ളപ്പോള്‍ ഡാന്‍സുകാരിയായ ഒരു നേതാവിനെ അംഗീകരിക്കില്ലെന്നും അമ്മായി അമ്മയും മരുമകളും ഒരേ മേഖലയില്‍ നിന്നുള്ളവരാകുമ്പോള്‍ നല്ലതാണെന്നും ഇയാള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് നടി സപ്‌ന കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോള്‍ സുരേന്ദ്ര സിംഗിന്‍റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ലെന്ന് സപ്‌ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ – ‘മുസ്ലിമിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടായ സങ്കരസന്താനമാണ് രാഹുല്‍’ എന്ന പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.

 

0Shares