സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം (വീഡിയോ)

  • Post category:news
  • Reading time:1 min read
You are currently viewing സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം (വീഡിയോ)

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡൻ്റ നിക്കൊളാസ് മദുറോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പൊടുന്ന പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിന്ന് മാറ്റി. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്.

https://www.youtube.com/watch?v=avSgQc6DOiU

മഡുറോയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പ്രതിപക്ഷമാണ് ആക്രമണത്തിനു പിന്നിലെന്നും മന്ത്രി ജോണ്‍ റോഡ്രിഗസ് ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്നു പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. വെനസ്വേലന്‍ സൈന്യത്തിന്റെ 81-ാമത് വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണം അരങ്ങേറിയത്. മഡുറോ പ്രസംഗിക്കുന്നതിന്റെയും സൈനികര്‍ ചിതറിയോടുന്നതിന്റെയും ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

0Shares