ഡൽഹി: വാർത്താ സമ്മേളനത്തിൽ കരസേന മേധാവി ബിപിന്‍ റാവത്ത് സ്വവര്‍ഗലൈംഗികത ഇന്ത്യന്‍ സൈന്യത്തിൽ അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. സ്വവര്‍ഗരതി സുപ്രീംകോടതി കുറ്റകരമല്ലെന്ന് വിധി പ്രസ്താവിച്ചനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സൈന്യത്തിൽ ചില നിയമങ്ങളുണ്ട്. അത് പാലിക്കാൻ സൈനികർ ബാധ്യസ്ഥരാണ്. അതിനപ്പുറം ചില വിട്ടുവീഴ്ചകൾ ചെയ്യാനാവില്ല. എന്നുകരുതി രാജ്യത്തിൻ്റെ നിയമത്തിന് സൈന്യം എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവനക്കെതിരെ ചിലർ രംഗത്ത് വന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയെ ചിലർ വളച്ചൊടിക്കുകയാണുണ്ടായത്. കരസേനാ മേധാവിയുടെ ഈ പരാമർശത്തെ ചിലർ വിവാദമാകുകയും ചെയ്തു.
https://www.youtube.com/watch?v=QjB46FE3SMA
