ഗുജറാത്ത്: സൈന്യത്തിലെ ക്രമക്കേട് ദിനം പ്രതി കൂടി വരികയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭക്ഷണറേഷനിലെ അഴിമതിയെ കുറിച്ച് ജവാനായ തേജ് ബഹദൂര്‍ യാദവ് വീഡിയോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതിനു ശേഷം സൈന്യത്തോടുള്ള വിവേചനം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. ഇതിനു പിന്നാലെയാണ് പട്ടാളക്കാര്‍ക്ക് നല്‍കുന്ന മദ്യം ജനങ്ങള്‍ക്ക് വില്‍ക്കുന്നതായി ആരോപിച്ച് അതിര്‍ത്തി സേനയിലെ (ബി.എസ്.എഫ്) ക്ലാര്‍ക്കായ നവരതന്‍ ചൗധരി ഫേസ് ബുക്കില്‍ വീഡിയോ സഹിതം പോസ്റ്റിട്ടത്.

പല തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലം കണ്ടില്ലെന്ന് ചൗധരി പറയുന്നു. മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. എല്ലാവരും അഴിമതി അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നാല്‍ ആരും ഇതിനായി മുന്നോട്ട് വരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്ന ആള്‍ എപ്പോഴും ഇരയാകുന്നു. എന്നാല്‍ അഴിമതി കാണിക്കുന്ന ആള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. രാജ്യത്തെ സത്യസന്ധരായ ജവാന്%