സൈന്യത്തില്‍ ചേരാനാവാത്തതില്‍ മനംനൊന്ത യുവാവ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു; പ്രതികരിക്കാതെ കണ്ടു നിന്നത് മൂവായിരത്തോളം പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing സൈന്യത്തില്‍ ചേരാനാവാത്തതില്‍ മനംനൊന്ത യുവാവ് ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ചെയ്തു; പ്രതികരിക്കാതെ കണ്ടു നിന്നത് മൂവായിരത്തോളം പേര്‍

ആഗ്ര: അഞ്ചാംവട്ടവും സൈനിക പ്രവേശനപ്പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് നിരാശയിലായ യുവാവ് ആത്മഹത്യ ചെയ്തു. ന്യൂആഗ്രയിലെ ശാന്തി നഗറിലുള്ള മുന്നകുമാര്‍ (24) ആണ് ഫെയ്‌സ് ബുക്കില്‍ 1:09 മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവിട്ട് ആത്മഹത്യ ചെയ്തത്. 2,750 പേര്‍ ലൈവായി ദൃശ്യങ്ങള്‍ കണ്ടെങ്കിലും ഒരാള്‍ പോലും പോലീസിനെയോ ഇയാളുടെ കുടുംബത്തേയോ വിവരമറിയിച്ചില്ല. സൈന്യത്തില്‍ ചേരാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ വലിയ നിരാശയിലായിരുന്നു.’ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന സൈന്യത്തില്‍ ചേരാനായി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പാസ്സാകാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു. ബി.എസ്.സി ബിരുദധാരിയാണ് മുന്ന. ബുധനാഴ്ച്ച അതിരാവിലെയാണ് ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും ഇയാളുടേതായി കണ്ടെത്തിട്ടുണ്ട്.
ഇതില്‍ തന്റെ മരണത്തില്‍ താന്‍ തന്നെയാണ് ഉത്തരവാദിയെന്നും അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും മുന്ന കുറിച്ചിട്ടുണ്ട്. മുന്ന ഭഗത് സിങിന്റെ കടുത്ത ആരാധകനായിരുന്നെന്നും സൈന്യത്തില്‍ ചേരാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നെന്നും മുന്നയുടെ സഹോദരന്‍ വികാസ് കു മാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ താനും മുന്നയും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നെന്നും അപ്പോള്‍ മുന്ന സാധാരണ നിലയിലായിരുന്നെന്നും വികാസ് വ്യക്തമാക്കി.

0Shares