സൈനികനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യാന്‍ ഗള്‍ഫിലെ ജോലികള്‍ ഉപേക്ഷിച്ച് എത്തിയത് 50 പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing സൈനികനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യാന്‍ ഗള്‍ഫിലെ ജോലികള്‍ ഉപേക്ഷിച്ച് എത്തിയത് 50 പേര്‍

കശ്മീര്‍: സൈനികനെ തട്ടിക്കൊണ്ടു പോയി വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യാന്‍ ഗള്‍ഫിലെ ജോലികള്‍ ഉപേക്ഷിച്ചെത്തിയത് ബന്ധുക്കളും സുഹൃത്തുക്കളുമായ 50 പേര്‍. ജൂണ്‍ 14ന് ഈദ് ആഘോഷത്തിനായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി തീവ്രവാദികള്‍ വധിക്കുകയായിരുന്നു. പോലീസിലും സൈന്യത്തിലും ജോലി നേടിയ തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഔറംഗസേബിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ ഒന്നിച്ചു ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയിരുന്നെന്ന് ഇവര്‍ പറഞ്ഞു.കൂട്ടത്തില്‍ പലര്‍ക്കും എളുപ്പത്തില്‍ ജോലി വിട്ടുവരാന്‍ സാധിക്കുമായിരുന്നില്ല. പക്ഷെ ഔറംഗസേബിന് വേണ്ടി അത് ചെയ്യുകയായിരുന്നു. തങ്ങളുടെ ഇനിയുള്ള ലക്ഷ്യം ഔറംഗസേബിന്റെ മരണത്തിന് പകരം വീട്ടുക മാത്രമാണെന്ന് സുഹൃത്ത് മുഹമ്മദ് കിരാമത് പറഞ്ഞു. ഔറംഗസേബിന്റെ വീട്ടില്‍ അവരെത്തുകയും ഔറംഗസേബിനായി പ്രാര്‍ഥന നടത്തുകയും ചെയ്തു. കശ്മീര്‍ റൈഫിള്‍ ബറ്റാലിയന്‍ സൈനികനായിരുന്നു ഔറംഗസേബ്.

0Shares