ചൈന്നൈ: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് ഏഴുപേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം.
ആറ് പേര്‍ മലയാളികള്‍ മലയാളികളാണെന്നാണ് സൂചന. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്.
സേലത്ത് സ്വകാര്യ ബസ് അപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം; ആറ് പേര്‍ മലയാളികള്‍