സേതുവിന്റെ ‘ഇംഗ്ലീഷ് അംഗന്‍വാടി’യില്‍ മഞ്ജു വാര്യര്‍.

  • Post category:news
  • Reading time:1 min read
You are currently viewing സേതുവിന്റെ ‘ഇംഗ്ലീഷ് അംഗന്‍വാടി’യില്‍ മഞ്ജു വാര്യര്‍.

കൊച്ചി: കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ വീണ്ടും സജീവ സാന്നിധ്യം തെളിയിച്ച പ്രമുഖ നടി മഞ്ജു വാര്യര്‍ പുതുവര്‍ഷത്തില്‍ പൂര്‍വ്വാധികം സജീവമാകുന്നു.  നിരവധി അഭ്യൂഹങ്ങളെയും വിവാദങ്ങളെയും കൈവെള്ളയിലൊതുക്കി മുന്നേറുന്ന മഞ്ജുവിന്റെ പുതിയ ചിത്രമായ ‘ഇംഗ്ലീഷ് അംഗന്‍വാടി’യുടെ ചിത്രീകരണം വൈകാതെ തുടങ്ങും. വിദേശത്താണ് സിനിമ ചിത്രീകരിക്കുന്നത്.
വി.കെപിയുടെ സംവിധാനത്തില്‍ സേതുവാണ് തിരക്കഥയെഴുതുന്നത്. മഞ്ജുവിന്റെ ‘കെയര്‍ ഓഫ് സൈറ ബാനു’വാണ് പ്രദര്‍ശനത്തിനുള്ള അടുത്ത സിനിമ. ‘കരിങ്കുന്നം സിക്‌സസ്’ ആണ് ഏറ്റവും ഓടുവില്‍ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം.
0Shares