സെല്‍ഫി വില്ലനായി; പൊലിഞ്ഞത് രണ്ട് കുഞ്ഞു ജീവന്‍.

  • Post category:news
  • Reading time:1 min read
You are currently viewing സെല്‍ഫി വില്ലനായി; പൊലിഞ്ഞത് രണ്ട് കുഞ്ഞു ജീവന്‍.

വയനാട്‌: ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഒരാളുടെ നില ഗുരുതരാവസ്ഥയില്‍. വയനാട്ടിലെ പനമരം ഗവ.ഹയര്‍സക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജസീം(13), പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദില്‍ഷാന(13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം മാതോത്തുപൊയില്‍ ചെക്ക് ഡാമിനു സമീപത്ത് വെച്ചായിരുന്നു അപകടം.

പനമരം കൈതക്കലിലെ താഴെപുനത്തില്‍ സത്താര്‍-റസീന ദമ്പതികളുടെ മകളാണ് ദില്‍ഷാന. സത്താറിന്റെ സഹോദര പുത്രനാണ് ജസീം. ഇരുവര്‍ക്കും പുറമെ സത്താറിന്റെ മറ്റൊരു സഹോദരന്‍ നൂര്‍ദീന്റെ മകള്‍ ഫാത്തിമയും അപകടത്തില്‍ പെട്ടിരുന്നുവെങ്കിലും രക്ഷപ്പെട്ടു. സത്താറിന്റെ വീട്ടിലെത്തിയ മൂവരും പുഴക്കരയില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ദില്‍ഷാനയെയും ജസീമിനെയും രക്ഷിക്കാനായില്ല.

0Shares