ഉത്തരാഖണ്ഡ്: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. ഡെറാഡൂണിലെ സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ മൂനീര്‍(22) ആണ് സെല്‍ഫ് എടുക്കുന്നതിനിടെ അബദ്ധത്തില്‍ കൊക്കയില്‍ വീണത്. മസൂറി- ഡെറാഡൂണ്‍ റോഡിലെ കോലുകേതിലാണ് സംഭവം നടന്നത്. 50 അടി താഴ്ച്ചയിലേക്ക് വീണ മുനീറിനെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മന്‍ദീപ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായം തേടുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുനീര്‍ സംഭവസ്ഥവത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
