സെന്‍കുമാറിന്റെ കാവി അനുകൂല നിലപാടിനെക്കുറിച്ച്‌ അറിയില്ലായിരുന്നു; അറിഞ്ഞിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ വാദിക്കില്ലായിരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാറിന്റെ കാവി അനുകൂല നിലപാടിനെക്കുറിച്ച്‌ അറിയില്ലായിരുന്നു; അറിഞ്ഞിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ വാദിക്കില്ലായിരുന്നു.

ന്യൂഡല്‍ഹി: പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ കേസില്‍ സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സെന്‍കുമാറിനെതിരെ പ്രതികരണവുമായി രംഗത്ത്. സെന്‍കുമാറിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയുണ്ടെന്ന് ദുഷ്യന്ത് ദവെ പ്രതികരിച്ചു. സെന്‍കുമാറിന്റെ കാവി അനുകൂല നിലപാടിനെക്കുറിച്ച്‌ അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കില്ലായിരുന്നെന്നും ദവെ പറഞ്ഞു.

ടിപി സെന്‍കുമാറിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചതും അനുകൂല വിധി നേടിക്കൊടുത്തതും ദവെയായിരുന്നു. ഫീസ് വാങ്ങാതെയായിരുന്നു ദവെ വാദിച്ചത്. എന്നാല്‍ സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ താനിപ്പോള്‍ അതീവ ദുഃഖിതനും നിരാശനുമാണെന്ന് ദവെ പറഞ്ഞു.

0Shares