സെന്‍കുമാറിന്റെ ആദ്യപ്രതികരണം; സര്‍ക്കാരിനുള്ള മറുപടി, കൂടെ നിന്നവര്‍ക്ക് നന്ദി.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാറിന്റെ ആദ്യപ്രതികരണം; സര്‍ക്കാരിനുള്ള മറുപടി, കൂടെ നിന്നവര്‍ക്ക് നന്ദി.

തിരുവനന്തപുരം: കോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും സത്യസന്ധമായി ജോലി ചെയ്യാന്‍ വീണ്ടും അവസരം നല്‍കിയ സുപ്രീം കോടതിയോട് നന്ദി പറയുന്നുവെന്നും ടി.പി. സെന്‍കുമാര്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇത് തനിക്ക് വേണ്ടിയല്ലെന്നും ഈ വിധി ഭാവിയില്‍ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതിന് ശേഷമുള്ള സെന്‍കുമാറിന്റെ ആദ്യ പ്രതികരണമാണിത്.

പിണറായി സര്‍ക്കാര്‍ ചുതലയേറ്റെടുത്തതിന്റെ രണ്ടാം ദിവസമാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി പകരം ലോക്‌നാഥ് ബെഹറയെ നിയമിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു സെന്‍കുമാര്‍. സെന്‍കുമാറിനോട് സര്‍ക്കാര്‍ നീതിയുക്തമായല്ല പെരുമാറിയതെന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. വിശദമായ വിധി പകര്‍പ്പ് വൈകിട്ടോടെ ലഭ്യമാകും.

0Shares