സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി: കോടതി ഉത്തരവുണ്ടായിട്ടും നിയമനം മനപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് ടി.പി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി നളിനി നെറ്റോ കഴിഞ്ഞദിവസം നല്‍കിയിരിക്കുന്ന മറുപടി സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും.

നിയമ സെക്രട്ടറിയുടേയും, എജിയുടേയും ഉപദേശം തേടിയതിന് ശേഷമാണ് കോടതി ഉത്തരവില്‍ വ്യക്തത തേടി പുനഃപരിശോധനാ ഹര്‍ജി നല്‍കിയതെന്ന് നളിനി നെറ്റോ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വം തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. പുനര്‍നിയമനം ലഭിച്ച സാഹചര്യത്തില്‍ സെന്‍കുമാര്‍ തന്നെ കോടതിയലക്ഷ്യ ഹര്‍ജി പിന്‍വലിക്കാനാണ് സാധ്യത.

0Shares