സെഞ്ച്വറി തിളക്കത്തില്‍ മുരളി വിജയിയും കോലിയും.

  • Post category:news
  • Reading time:1 min read
You are currently viewing സെഞ്ച്വറി തിളക്കത്തില്‍ മുരളി വിജയിയും കോലിയും.

ഹൈദരാബാദ്:ബംഗ്ലദേശിനെതിരായ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ശക്തമായ ജയം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 356 റണ്‍സ് നേടി. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

111 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കോഹ്‌ലിയുടെ 16ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. കോഹ്‌ലിക്കൊപ്പം 45 റണ്‍സുമായി അജിന്‍ക്യാ രഹാനെയാണ് ക്രീസിലുള്ളത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്തായെങ്കിലും മുരളി വിജയിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

0Shares