ഹൈദരാബാദ്: ജയലളിതയുടെ സെക്കന്തരബാദ് രാധികാ കോളനിയിലുള്ള ഇരുനില വീടിന് ഇപ്പോള്‍ ശശികല അവകാശി. ഈ വീടിനു പ്രോപ്പര്‍ട്ടി ടാക്‌സ് ചുമത്തി താലൂക്ക് അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയതാണ് ഈ വിവരം പുറത്തറിയാന്‍ കാരണം. രണ്ട് വര്‍ഷമായി നികുതി മുടങ്ങിയതിനാലാണ് അധികൃതര്‍ നോട്ടീസ് പുറത്തിറക്കിയത്.

35, 254 രൂപയാണ് ആസ്തിയുടെ മേലുള്ള വാര്‍ഷികനികുതിയായി അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വീട് എപ്പോഴാണ് ജയലളിത ശശികലയുടെ പേരിലെഴുതി വച്ചത് എന്ന് വ്യക്തമല്ല. ജയലളിതയുടെ മരണശേഷം ശശികല നടരാജന്‍ എന്നാണ് വീടിന് മുന്നില്‍ ഇപ്പോള്‍ പേരെഴുതി വച്ചിരിക്കുന്നത്.
