കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന പരിവേഷം ഒട്ടുമില്ലാതെ പ്രൊഡക്ഷന്‍ യൂണിറ്റിനെ സഹായിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രൊഡക്ഷന്‍ യൂണിറ്റിനെ സാധനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന ലാലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘പുലിമുരുക’നായിത്തന്നെയാണ് മോഹന്‍ലാല്‍ ജോലിക്കാരെ സഹായിക്കുന്നത്. നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.