‘സൂപ്പര്‍ മാരിയോ റണ്‍’ ഇനി ആന്‍ഡ്രോയിഡിലും.

  • Post category:news
  • Reading time:1 min read
You are currently viewing ‘സൂപ്പര്‍ മാരിയോ റണ്‍’ ഇനി ആന്‍ഡ്രോയിഡിലും.

വാഷിങ്ടണ്‍: ഗെയ്മിംഗ് ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍മാരിയോ ഗെയിം ആന്‍ഡ്രോയ്ഡിലും എത്തുന്നു. ഈ മാസം 23 മുതലാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ സൂപ്പര്‍ മാരിയോ ലഭ്യമായി തുടങ്ങുക. ഗെയിമിന്റെ നിര്‍മ്മാതാക്കളായ നിന്‍ടെന്റോ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗെയിമിനായുള്ള പ്രീ രജിസ്ട്രേഷന്‍ പ്ലേസ്റ്റോറില്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ എത്തിയ ഗെയിം പൈറസി സംബന്ധിച്ച കാരണങ്ങളാലാണ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമാക്കാന്‍ വൈകിയത്. കെട്ടിലും മട്ടിലും സ്മാര്‍ട്ട്ഫോണിന് ഉതകുന്ന മാറ്റങ്ങളോടെയാണ് മാരിയോ എത്തുന്നത്.
ഡൗണ്‍ലോഡിങ്ങും ഗെയിമിന്റെ ആദ്യ ഘട്ടങ്ങളും സൗജന്യമായാണ് നിന്റന്‍ഡോ നല്‍കുന്നത്. എന്നാല്‍ ആദ്യത്തെ ഏതാനും സ്റ്റേജുകള്‍ക്ക് ശേഷം ഉപയോക്താക്കള്‍ പേ ചെയ്യേണ്ടിവരും.അതായത് ഏകദേശം 670 രൂപയോളം വരും. വേള്‍ഡ് ടൂര്‍, റ്റോഡ് റാലി, കിങ്ഡം ബില്‍ഡര്‍ എന്നീ മോഡലുകളാണ് ലഭിക്കുക. ഓണ്‍ലൈന്‍ ഗെയിമായാണ് മാരിയോ എത്തുന്നത്.

0Shares