
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ചു നടന്ന മീറ്റിങ്ങില്‍പ്രഥമ സൂപ്പര്‍ കപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു.16 ടീമുകള്‍ പങ്കെടുക്കുന്ന നോക്കൗട്ട് മത്സരങ്ങളായിട്ടാണ് സൂപ്പര്‍ കപ്പ് നടക്കുക. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടുക. അതിന് ശേഷം ഇരു ലീഗുകളിലെയും അവസാന സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍ നടക്കുന്ന പ്ലേ ഓഫിലൂടെ ബാക്കി നാലു ടീമുകളെ തീരുമാനിക്കും.

മാര്‍ച്ച് 12 മുതല്‍ 31 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളോടെ സൂപ്പര്‍ കപ്പ് ആരംഭിക്കും. അതിന് ശേഷം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെ ഫൈനല്‍ റൗണ്ടും നടക്കും. കേരളത്തില്‍ നിന്നുള്ള രണ്ടു ടീമുകള്‍ക്കും സൂപ്പര്‍ കപ്പില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. ബ്ലാസ്റ്റേഴ്‌സ് ഏറെക്കുറെ നേരിട്ട് യോഗ്യത ഉറപ്പിക്കാന്‍ സാധ്യതയുണ്ട്. പ്ലേ ഓഫിലൂടെ ഗോകുലത്തിനും ഫൈനല്‍ റൗണ്ടിലെത്താം.
