തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് കൂട്ടി റെഗുലെറ്ററി കമ്മിഷന്‍ ഉത്തരവായി. ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന നിലവില്‍ വന്നു. വീട്ടാവശ്യത്തിിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടി. വ്യവസായ സ്ഥാപനങ്ങള്‍ക്ക് യൂണിറ്റിന് 0 പൈസയാണ് വര്‍ദ്ധിച്ചത്. കെ.എസ്.ഇ.ബി നിരക്കു വര്‍ദ്ധന നടപ്പിലാക്കാന്‍ ആവശ്യപ്പെടാതെ റഎഗുലെറ്ററി കമ്മിഷന്‍ സ്വമേധയ നിരക്ക് കൂട്ടുകയാണ് ഉണ്ടായത്.ഇനി രണ്ടാ വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് കൂട്ടില്ലെന്നാണ് കമ്മിഷന്‍ അതികൃതര്‍ വെളിപ്പെടുത്തിയത്.

ഈ മാസം നൂറ് യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 52 രൂപയുടെ വര്‍ദ്ധനയുണ്ടാകും. നിലവില്‍ നൂറ് യൂണിറ്റിനെ 2 മാസത്തേക്കുള്ള ബില്‍ തുക 700 രൂപയാണ്. മീറ്റര്‍ വാടക ഇതിനു പുറമെയാണ്. മാസം 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ 2 മാസത്തെ ബില്‍ തുകയായി 1162 രൂപയാണ് അടക്കുന്നത്. ഇനിമുതല്‍ അത് 1248 രൂപയായി വര്‍ദ്ധിക്കും. വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് അറിയുന്നു.