
ന്യൂഡല്‍ഹി: ഡൽഹിയെ നടുക്കിയ ആ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. സുഹൃത്തിന്റെ വീട്ടിൽനിന്നും ഉത്തര്‍ പ്രദേശ് സ്വദേശി വിപിന്‍ ജോഷിയുടെ മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് പുറം ലോകം ആ കൊലപാതക കാര്യം അരിഞ്ഞത്. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ ഒരു വീട്ടില്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷി (26)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെ ഒളിവിൽപോയ സുഹൃത്ത് ബാദല്‍ മണ്ഡലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തതോടെയാണ് കൊലപാതക കാരണം വ്യക്തമായത്.
തന്റെ ഭാര്യയുമായി വിപിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത്തായിരുന്നു അവൻ, എന്നാൽ അവന് തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇത് ഞാൻ അറിഞ്ഞതോടെ തന്റെ മാനസിക നിലത്തന്നെ നഷ്ട്ടമായ അവസ്ഥയിലും. അതോടെ എനിക്ക് വിപിനോട് അടങ്ങാത്ത പകയായി. ഇതിനുശേഷം ഞാൻ മദ്ധ്യത്തിന് അടിമയായിത്തുടങ്ങി. സംഭവദിവസം എന്റെ വീട്ടിലെത്തിയ വിപിൻനോട് ഞാൻ ഈക്കാര്യം പറയുകയും ചെയ്തു. ഇതോടെ തമ്മില്‍ ഇതിനെച്ചൊല്ലി വഴക്കായി. ഇതിനിടെയാണ് കത്തികൊണ്ട് ഞാൻ വിപ്പിനെ ആക്രമിക്കുന്നത്. മനസ്സിലുണ്ടായിരുന്ന അടങ്ങാത്ത പകയായിരുന്നു അന്ന് എന്റെ മനസ്സിൽ, അത് കൊലപാതകത്തിൽ കലാശിച്ചു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ചു. എന്നുമാണ് വിപിൻ പോലീസിനോട് വിവരിച്ചത്. കൊലപാതക ശേഷം ഒറീസയിലേക്ക് കടന്ന ബാദല്‍ വ്യാജരേഖകള്‍ ഉണ്ടാക്കി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.
