സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ നഗ്ന വീഡിയോ പ്രചരിപ്പിക്കുന്നു; ഫേസ്ബുക്ക് ലൈവിലൂടെ നടി അജിന മേനോന്റെ വെളിപ്പെടുത്തൽ

  • Post category:news
  • Reading time:1 min read
You are currently viewing സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ നഗ്ന വീഡിയോ പ്രചരിപ്പിക്കുന്നു; ഫേസ്ബുക്ക് ലൈവിലൂടെ നടി അജിന മേനോന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: നടി അജിന മേനോന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തായ യുവതിയും കൂട്ടുകാരനും ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു എന്ന് അജിന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

സിനിമാ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ ഒരു യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന പറയുന്നു. ഇരുവരും കൊച്ചിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് ഇവര്‍ തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

തന്റെ മൊബൈില്‍ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ മൊബൈല്‍ റിക്കവര്‍ ചെയ്ത് വീഡിയോ എടുക്കുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. കോഴിക്കോട് ഹോട്ടല്‍ ആക്രമണക്കേസില്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് ഈ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും അജിന പറയുന്നു. തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ് ആത്മഹത്യയല്ലാതെ മുന്നില്‍ വേറെ വഴി ഇല്ലെന്നും അജീന പറയുന്നു.

https://youtu.be/iing5M0ge8o

0Shares