സുള്‍ഫെക്സ് 27 ാം വാര്‍ഷികവും പുതിയ ഉല്‍പന്നമായ ജയ്ഹോ’യുടെ ലോഞ്ചിംഗും 26ന്

  • Post category:news
  • Reading time:1 min read
You are currently viewing സുള്‍ഫെക്സ് 27 ാം വാര്‍ഷികവും പുതിയ ഉല്‍പന്നമായ ജയ്ഹോ’യുടെ ലോഞ്ചിംഗും 26ന്

കണ്ണൂര്‍: കിടക്ക നിര്‍മ്മാണ രംഗത്തെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ സുള്‍ഫെക്സ് ഒരു പുതിയ ഉല്‍പ്പന്നം കൂടി പുറത്തിറക്കുന്നു. കമ്പനിയുടെ 27 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയ്ഹോ’ എന്ന പേരില്‍ സവിശേഷമായ മെത്ത പുറത്തിറക്കുന്നത്. കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജ് ഗ്രൗണ്ടില്‍ ഏപ്രില്‍ 26ന് വര്‍ണ്ണശബളമായ പരിപാടികളോടെയാണ് ഭ ജയ്ഹോ’ പുറത്തിറക്കുന്നതെന്ന് സുള്‍ഫെക്സ് മാനേജിംഗ് ഡയറക്ടര്‍ എം.ടി.പി മുഹമ്മദ്കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യാ’ പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മെത്ത നിര്‍മ്മിച്ചിരിക്കുന്നതെന്നും ഈ മെത്ത ഇന്ത്യയിലുടനീളം ഒരേ വിലയ്ക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സുള്‍ഫെക്സ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ ഗുണനിലവാരത്തില്‍ ഒരുവിട്ടുവീഴ്ചയും വരുത്താതെ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിലാണ് ജയ്ഹോ എത്തുന്നത്. നൂറുശതമാനം പ്രകൃതിദത്ത കയര്‍ നാരുകളും റബ്ബറും ഉപയോഗിച്ചാണ് നിര്‍മ്മാണം. ഒരു ഇന്ത്യ, ഒരു ജനത, ഒരുമെത്ത എന്ന ആശയത്തില്‍ ഊന്നിയാണ് പുതിയ ഉല്‍പ്പന്നം എത്തിക്കുന്നത്.

സ്ത്രീ ശാക്തീകരണം എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കി കുടുംബശ്രീ മുതലായവയുമായി സഹകരിച്ചാണ് പ്രധാനമായും വിപണനം. വനിതകള്‍ക്ക് ഈ വ്യവസായത്തില്‍ പരിശീലനം നല്‍കുവാനും അതുവഴി മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കാനുമുള്ള പദ്ധതിയും സുള്‍ഫെക്സ് ഒരുക്കുന്നുണ്ട്. 1993 ല്‍ പ്രവാസി വ്യവസായിയായ എം.ടി.പി മുഹമ്മദ്കുഞ്ഞി സ്ഥാപിച്ച സുള്‍ഫെക്സ് മാട്രസ്സ് കമ്പനി നൂറുശതമാനം പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്ന വ്യവസായ കേന്ദ്രമാണ്. ദിനംപ്രതി 2500 കിടക്കകള്‍ നിര്‍മ്മിക്കാന്‍ സജ്ജമായ ആധുനിക പ്ലാന്റും ഇന്ത്യയിലുടനീളം രണ്ടായിരത്തിലധികം ഡീലര്‍മാരും സുള്‍ഫെക്സിനുണ്ട്. ഐ.എസ്.ഒ 9001, ഐ.എസ്.ഐ, ബി.ഐ.എസ് അംഗീകാരത്തോടുകൂടിയാണ് നിര്‍മ്മാണം.വാര്‍ത്താസമ്മേളനത്തില്‍ എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, മാര്‍ക്കറ്റിങ് മാനേജര്‍ പ്രകാശന്‍, അഡ്മിന്‍ മാനേജര്‍ മധു, അസി. ഫാക്ടറി മാനേജര്‍ കെ.വി നിധിന്‍, എക്‌സികുട്ടിവ് ഡയരക്ടര്‍ ഫൈമ സംബന്ധിച്ചു.

0Shares