സുരേഷ് കൊച്ചാട്ടിലിൻ്റെ ഹര്‍ജി സുപ്രീംകോടതി തള്ളി; സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing സുരേഷ് കൊച്ചാട്ടിലിൻ്റെ  ഹര്‍ജി സുപ്രീംകോടതി തള്ളി; സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് കോടതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന ശബ്ദ രേഖ വാട്ട് സാപ്പില്‍ പ്രചരിപ്പിച്ച സുരേഷ് കൊച്ചാട്ടില്‍ തനിക്കും തെലങ്കാനയിലുള്ള തന്റെ കുടുംബത്തിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുരേഷിന് സുരക്ഷ നല്‍കാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പൊലീസിനെയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്ന് സുരേഷ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഭീഷണികള്‍ കണക്കിലെടുത്ത സാഹചര്യത്തിലാണ് സുരക്ഷ വേണമെന്ന ആവശ്യവുമായി സുരേഷ് സുപ്രീംകോടതിയെ സമീപിച്ചത്.

0Shares