തിരുവനന്തപുരം: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ റിപ്പോര്‍ട്ടിലെ പിഴവുകള്‍. ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവ് തിരുത്തി പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കി. ഏഴു കേസുകളില്‍ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളിയ കോടതി നിലയ്ക്കലില്‍ പെലീസിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം അനുവദിച്ചു. പമ്പ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിലെ പിഴവുകള്‍ പുറത്തായതോടെയാണ് പൊലീസ് വെട്ടിലായത്. അബന്ധം മനസസിലാക്കിയ പൊലീസ് പുതിയ റിപ്പോര്‍ട്ട് ഇന്നലെ കോടതിയില്‍ നല്‍കി. സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് കോടതിയെ അറിയിച്ചത്.
ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതില്‍ വലിയ പിഴവുണ്ടായി.
പക്ഷേ കോടതിയെ അറിയിച്ച അഞ്ചു കേസുകളിലും സുരേന്ദ്രന്‍ പ്രതിയല്ല. ശോഭാ സുരേന്ദ്രന്‍ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റ് ധരിച്ചാണ് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയത്. മറ്റൊരു കേസ് ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും സുരേന്ദ്രന്‍ അതിലും പ്രതി അല്ല. റിപ്പോര്‍ട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളില്‍ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരായ കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ല.
സുരേന്ദ്രനെതിരെ നല്‍കിയ പൊലീസ് റിപ്പോര്‍ട്ടില്‍ കോടതിയിലറിയിച്ച അഞ്ച് കേസുകളില്‍ പ്രതിയല്ല