
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മകള്‍ സ്വാതിയെ ജോലിയില്‍ മാറ്റി നിയമിച്ചു. സ്വാതിയെ എയര്‍ ഇന്ത്യ ആസ്ഥാനത്ത് ഇന്‍റ്ഗ്രേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റി നിയമിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787, 777 വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസ് ആയിരുന്നു സ്വാതി.

എന്നാല്‍ കഴിഞ്ഞ ഒരു മാസമായി അവരെ ഇന്‍റ്ഗ്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചിരിക്കുകയാണ്. പിതാവ് രാഷ്ട്രപതിയായതോടെ സ്വാതിയുടെ ഒപ്പവും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി എയര്‍ ഹോസ്റ്റസ് ജോലി ചെയ്യാന്‍ പ്രയാസമായതിനാലാണ് സ്വാതിയെ ഇന്‍റ്ഗ്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റിയത് എന്നാണ് വിശദീകരണം.
