സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിലെ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിലെ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടു

കാബൂള്‍: സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാനിലെ ഐ.എസ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ മറ്റു പത്ത് ഭീകരരും കൊല്ലപ്പെട്ടു. ഐ.എസ് തലവന്‍ അബു സാദ് എര്‍ഹാബിയാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലാണ് സംഭവം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ഐഎസ് നേതാവാണ് അബു സാദ്. അഫ്ഗാന്റെയും യു.എസിന്റെ നേതൃത്വത്തിലുള്ള സൈന്യം സംയുക്തമായാണ് വ്യോമാക്രമണം നടത്തിയത്.

0Shares