സുപ്രീം കോടതി വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് ജസ്റ്റിസ് കര്‍ണ്ണന്‍; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീം കോടതി വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് ജസ്റ്റിസ് കര്‍ണ്ണന്‍; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത്ജ സ്റ്റിസ് കര്‍ണ്ണന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ അപേക്ഷ കോടതി തള്ളി. സുപ്രീംകോടതിയാണ് കർണനെ ജയിലിലടച്ചത്. വീണ്ടും ഇത് പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരാണ് കേസ് തള്ളിയത്. സ്വാഭാവിക നീതിയുടെ നിയമങ്ങളനുസരിച്ചല്ല ജയിലിലടച്ചതെന്ന് കർണനുവേണ്ടി ഹാജരായ മാത്യൂസ് ജെ. നെടുംപാറ കോടതിയില്‍ പറഞ്ഞു.

പ്രസിഡന്റിന്റെ ഒപ്പോടുകൂടി നിയമിതനാകുന്ന ഒരു ഹൈക്കോടതി ജഡ്ജിനെ ഇംപീച്‌മെന്റ് നടപടിയിലൂടെയല്ലാതെ അദ്ദേഹത്തിന്റെ ഭരണഘടനാപരമായ തൊഴില്‍ ഇല്ലാതാക്കുവാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടോ? ജസ്റ്റിസ് കര്‍ണനുനേരെയുള്ള നടപടികള്‍ പാര്‍ലമെന്റില്‍ അറിയിച്ചുവോ? ഹൈക്കോടതിയുടെ അപ്പീല്‍ കോടതിയെന്നതിലുപരി സുപ്രീം കോടതിക്ക് ഹൈക്കോടതിയുടെ ഭരണനിര്‍വഹണത്തിലും അച്ചടക്ക നടപടികളിലും നിയന്ത്രണാധികാരം ഉണ്ടോ?  ജസ്റ്റിസ് കര്‍ണന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ പൊരുതിപരാ ജയപ്പെട്ടേക്കാം എങ്കിലും വ്യവസ്ഥിതിയെ വെല്ലുവിളിച്ച, യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ട് അലോസരപ്പെടുത്തിയ ചരിത്രമായി അദ്ദേഹം നിലനില്‍ക്കും.

0Shares