ദില്ലി: പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന മൂന്ന് രഥയാത്രക്ക് സുപ്രീം കോടതി അനുമതി നൽകിയില്ല. 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന തരത്തില്‍ മൂന്ന് രഥയാത്രകള്‍ക്കാണ് ബി.ജെ.പി പദ്ധതിയിട്ടിരുന്നത്. രഥയാത്ര നടന്നാല്‍ ബംഗാളില്‍ വ്യാപക സംഘര്‍ഷങ്ങളും വര്‍ഗീയ കലാപവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ചാണ് ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയത്. അതേസമയം, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ ബി.ജെ.പിക്ക് തടസമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്കരിച്ചാല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.