സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിൽ സ്ത്രീകളോടപ്പം പുരുഷന്മാരും; ലിസ്റ്റിൽ എങ്ങനെ പാളിച്ചപറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി.ജി.പിയും

  • Post category:news
  • Reading time:1 min read
You are currently viewing സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിൽ സ്ത്രീകളോടപ്പം പുരുഷന്മാരും; ലിസ്റ്റിൽ എങ്ങനെ പാളിച്ചപറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡി.ജി.പിയും

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്നത് എങ്ങനെയെന്ന് ഡി.ജി.പി. സംഭവത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി അനില്‍കാന്തിന് നിർദേശം നൽകി. വിഷയത്തില്‍ പോലീസും നിയമ വകുപ്പും പരസ്പരം പഴിചാരുന്നത് ശരിയല്ല. ലിസ്റ്റിൻ്റെ ആധികാരികതയില്‍ സംശയമുണ്ടെന്ന് മുഖ്യമന്ത്രയുടെ ഓഫീസും പറയുന്നു. അതിനാൽ വിശദമായ റിപ്പോർട്ട് ആവശ്യമാണെന്നും ഡി.ജി.പി വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്ന സംഭവത്തില്‍ പോലീസിനോടും നിയമ വകുപ്പിനോടും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് സർക്കാർ സുപ്രീം കോടതിയില്‍ പറഞ്ഞത്. 51 പേരുടെ പേര് വിവരങ്ങളടങ്ങിയ ലിസ്റ്റും സർക്കാർ സമർപ്പിക്കുകയുണ്ടായി. അപ്പോൾ തന്നെ എതിർഭാഗം അത് കളവാണെന്ന് വാദിച്ചു. ഈ ലിസ്റ്റ് ചോർന്നതോടെ മാധ്യമങ്ങളും ലിസ്റ്റിലുള്ള ആളുകളെ സമീപിച്ചു. അപ്പോഴാണ് ലീസ്റ്റിൽ അവ്യക്തതയുള്ളതായി ബോധ്യപ്പെട്ടത്. ലീസ്റ്റിലുള്ള പലരും സ്ത്രീകളല്ല എന്നും തെളിഞ്ഞതോടെ സർക്കാർ വെട്ടിലായ അവസ്ഥയിലാണ്.

0Shares